അന്തരിച്ച നടന് സത്താറിന്റെയും ജയഭാരതിയുടെയും മകന് കൃഷ് ജെ. സത്താർ (ഉണ്ണികൃഷ്ണന്) വിവാഹിതനായി. നബീല്‍ സരൂഷിയുടെയും കമലേശ്വരി നബീലിന്റെയും മകള്‍ സൊനാലി നബീല്‍ ആണ് വധു. ചെന്നൈ ഐടിസി ഗ്രാന്‍ഡില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്.
മമ്മൂട്ടി, സുരേഷ് ഗോപി, മേനക, വിധു ബാല തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ലേഡീസ് ആന്‍ഡ് ജന്റിൽമാൻ, നൂറ വിത്ത് ലവ്, 22 ഫിമയല് കോട്ടയത്തിന്റെ തമിഴ് പതിപ്പ് മാലിനി 22 പാളയംകോട്ടൈയിലും ഈ സിനിമയുടെ തന്നെ തെലുങ്ക് പതിപ്പ് ഘട്ടാനയിലും കൃഷ് അഭിനയിച്ചിട്ടുണ്ട്.
കൃഷ് ജെ. സത്താര്‍ വിവാഹിതനായി
02:57 PM Feb 07, 2020 | Deepika.com