മോഹന്‍ലാലിനൊപ്പം വൻ താരനിരയെ അണിനിരത്തി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. യുദ്ധരംഗം ചിത്രീകരിച്ചിട്ടുള്ള പോസ്റ്ററിൽ സുനിൽ ഷെട്ടി, പ്രഭു, അര്ജുന് സര്‍ജ്ജ എന്നീ മുൻനിര നടന്മാരും മോഹൻ ലാലിനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിക്കുന്നുണ്ട് എന്നതാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നെടുമുടി വേണു, സുഹാസിനി, കീര്‍ത്തി സുരേഷ് തുടങ്ങിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍ച്ച് 26നാണ് സിനിമ തിയറ്ററുകളിലേക്കെത്തുന്നത്.
യുദ്ധരംഗത്ത് മരക്കാർ
10:37 AM Feb 07, 2020 | Deepika.com