ജീ​വ​യു​ടെ ചീ​റ് വ​രു​ന്നു

11:43 AM Feb 05, 2020 | Deepika.com

ജീ​വ നാ​യ​ക​നാ​വു​ന്ന ചീ​റ് ഫെബ്രുവരി ഏ​ഴി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച റെ​ക്ക എ​ന്ന സി​നി​മ​യി​ലൂ​ടെ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ചു ശ്ര​ദ്ധേ​യ​നാ​യ ര​ത്തി​ന ശി​വ​യാ​ണ് ചീ​റ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്. പ്ര​ണ​യ​വും വൈ​കാ​രി​ക​ത​യും കൊ​ണ്ട് ഇ​ഴ​പാ​കി​യ ആ​ക്ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ കൂ​ടി​യാ​ണ് ചി​ത്രം.

പു​തു​മു​ഖം റി​യ സു​മ​നാ​ണ് നാ​യി​ക. മ​ല​യാ​ളി​യാ​യ ഗാ​യ​ത്രി ക​ണ്ണ​നാ​ണ് ജീ​വ​യു​ടെ സ​ഹോ​ദ​രി ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​വ​ദീ​പാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​വു​ന്ന​ത്. വ​രു​ണ്‍, സ​തീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. വേ​ൽ​സ് ഫി​ലിം ഇ​ന്‍റ​ർ നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ. ഐ​ശ​രി ഗ​ണേ​ഷ് ആണ് ചിത്രം നിർമിക്കുന്നത്.