മ​റ്റൊ​രു താ​ര​വി​വാ​ഹം കൂ​ടി!

10:59 AM Feb 04, 2020 | Deepika.com

ന​ടി ഭാ​മ​യു​ടെ വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ മ​റ്റൊ​രു താ​ര​വി​വാ​ഹം കൂ​ടി ഉ​ട​ന്‍ ഉ​ണ്ടാ​വു​മെ​ന്നു വാ​ര്‍​ത്ത​കൾ. തെ​ലു​ങ്ക് ന​ട​ന്‍ നി​ഖി​ല്‍ സി​ദ്ധാ​ര്‍​ഥ് ആ​ണ് ഉ​ട​ന്‍ വി​വാ​ഹി​ത​നാ​വു​ന്ന​ത്. വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ കാ​ര്യം നി​ഖി​ല്‍ ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രോ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഡോ​ക്ട​ര്‍ പ​ല്ല​വി ശ​ര്‍​മ്മ​യാ​ണ് വ​ധു. വ​ര്‍​ഷ​ങ്ങ​ളാ​യി നി​ഖി​ലും പ​ല്ല​വി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.വീ​ട്ടു​കാ​രു​ടെ ആ​ശീ​ര്‍​വാ​ദ​ത്തോ​ടെ​യാ​ണ് വി​വാ​ഹം ന​ട​ക്കു​ക. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ല്ല​വി​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വച്ച് കൊ​ണ്ട് "അ​വ​ള്‍ യെ​സ് പ​റ​ഞ്ഞു, ഇ​നി​യാ​ണ് സാ​ഹ​സി​ക ജീ​വി​തം' എന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഭാ​വി വ​ധു​വി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ താ​രം പ​ങ്കു​വ​ച്ച​ത്.

തെ​ലു​ങ്കി​ലാ​ണ് നി​ഖി​ല്‍ സി​ദ്ധാ​ര്‍​ഥ് കൂ​ടു​ത​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും മ​ല​യാ​ളി​ക​ള്‍​ക്കും സു​പ​രി​ചി​ത​നാ​ണ്. തെ​ലു​ങ്ക് സി​നി​മ​യാ​യ ഹൗ​പ്പി ഡേ​യ്‌​സി​ലെ രാ​ജേ​ഷ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു കൊ​ണ്ടാ​ണ് നി​ഖി​ല്‍ ശ്ര​ദ്ധേ​യ​നാ​വു​ന്ന​ത്. 2007-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഈ സി​നി​മ മൊ​ഴി മാ​റ്റി കേ​ര​ള​ത്തി​ലു​മെ​ത്തി​ച്ചി​രു​ന്നു.