പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന സിനിമയുടെ റിലീസ് തീയതി വ്യത്യസ്തമായ രീതിയിൽ അറിയിച്ച് ശാന്തി ബാലകൃഷ്ണയും അരുണ്‍ കുര്യനും. സേവ് ദ് ഡേറ്റ് എന്ന രീതിയിൽ ഇരുവരും നിൽക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.
ഫെബ്രുവരി 21ന് ചിത്രം തീയറ്ററുകളിലെത്തും. വിനയ് ഫോർട്ടാണ് സിനിമയിലെ നായകൻ. ശ്രന്ദ, അനുമോൽ, സൈജു കുറുപ്പ്, അലൻസിയർ, ടിനി ടോം തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെം അവതരിപ്പിക്കുന്നു.
സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു എസ്. ഉണ്ണിത്താൻ ആണ് ചിത്രം നിർമിക്കുന്നത്.
സേവ് ദ് ഡേറ്റ് ചിത്രം പങ്കുവച്ച് അരുണും ശാന്തിയും
03:34 PM Feb 02, 2020 | Deepika.com