ആരാധകരുടെ കാര്യത്തിൽ സന്പന്നയാണ് തെന്നിന്ത്യൻ സൂപ്പർ നായിക. തന്റെ ആരാധകരെ നയൻതാര പിണക്കാറുമില്ല. തന്റെ കുറച്ച് ആരാധകരെ അടുത്ത് പരിചയപ്പെട്ടതിന്റെ വീഡിയോ നയൻതാര പങ്കു വച്ചു.
ഒരു ചാനൽ പരിപാടിയിൽ നയൻതാര പങ്കെടുക്കവേയാണ് സംഘാടകർ നടിയുടെ മുന്നിൽ കുറച്ച് ആരാധകരെ പരിചയപ്പെടുത്തിയത്. കൂട്ടത്തിൽ ഒരാൾ നയൻതാര എന്ന പേര് കൈയിൽ പച്ച കുത്തിയിരുന്നു. നയൻതാരയെ കണ്ട മാത്രയിൽ ഇയാൾ പൊട്ടിക്കരയുകയും ചെയ്തു. ടാറ്റു മനോഹരമാണെന്ന് അഭിപ്രായപ്പെട്ട നയൻതാര എന്നാൽ ആരാധന മൂത്ത് ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്ന് ആരാധകനോട് സ്നേഹപൂർവം ഉപദേശിക്കുകയും ചെയ്തു.
കാഴ്ചവൈകല്യമുള്ള മറ്റൊരു ആരാധിക ബ്രെയിൻ ലിപിയിൽ വരച്ച നയൻതാരയുടെ ചിത്രവുമായാണ് എത്തിയത്. ആലിംഗനം ചെയ്താണ് നയൻസ് തന്റെ ആരാധികയെ സ്വീകരിച്ചത്.
നയൻതാരയെ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധകൻ
09:50 AM Feb 01, 2020 | Deepika.com