പ്രണവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിൽ നടനും മോഡലുമായ ടോണി ലൂക്ക് അഭിനയിക്കുന്നു. ഇതിനു മുന്പ് നിവിൻ പോളി നായകനായി എത്തിയ സഖാവിലും ജിത്തു ജോസഫ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഉൗഴത്തിലും ടോണി മികച്ച അഭിനയം കാഴ്ച വച്ചിരുന്നു.
അദിതി രവി, ലെന, അനുശ്രീ, സിജു വിൽസണ് എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ പലഭാഗങ്ങളിലും ബംഗളുരു, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതെന്ന് ടോണി അറിയിച്ചു.
ആദിയിൽ പ്രണവിനൊപ്പം ടോണി ലൂക്ക്
04:32 PM Aug 13, 2017 | Deepika.com