സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് ഫെബ്രുവരി ഏഴിന് പ്ളേ ഹൗസ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
സംവിധായകരായ മേജർ രവി, ലാൽ ജോസ്, ജോണി ആന്റണി, ലാലു അലക്സ്, സന്ദീപ് രാജ്, വഫാ ഖദീജ, ഉർവ്വശി, ദിവ്യ മേനോൻ അഹമ്മദ്, മീര കൃഷ്ണൻ, കെപിഎസി ലളിത എന്നിവർക്കൊപ്പം സിജു വിത്സൻ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നു.
എം സ്റ്റാർ സ്റ്റാറ്റ്ലൈറ്റ് കമ്യൂണിക്കേഷന്റെ സഹകരത്തോടെ വേഫാറർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളിധരൻ നിർവഹിക്കുന്നു.സന്തോഷ് വർമ്മയുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം നൽകുന്നു.