"എ​ന്‍റെ ഹൃ​ദ​യം എ​ന്നും ചേ​ർ​ത്ത് പി​ടി​ക്കൂ'; വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് ഭാ​വ​ന​യും ന​വീ​നും

04:54 PM Jan 22, 2020 | Deepika.com

വി​വാ​ഹ​വാ​ർ​ഷി​ക വേ​ള​യി​ൽ ഭ​ർ​ത്താ​വി​ന് ആ​ശം​സ​യു​മാ​യി ന​ടി ഭാ​വ​ന. ക​ന്ന​ട സി​നി​മ നി​ർ​മാ​താ​വും ബി​സി​ന​സു​കാ​ര​നു​മാ​യി ന​വീ​നും ഭാ​വ​ന​യും ര​ണ്ടാം വി​വാ​ഹ​വാ​ർ​ഷി​ക​മാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. "എ​ന്‍റെ ഹൃ​ദ​യം എ​ന്നും ഇ​ങ്ങ​നെ ചേ​ർ​ത്ത് പി​ടി​ക്കൂ. എ​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ന് വി​വാ​ഹ​വാ​ർ​ഷി​കാ​ശം​സ​ക​ൾ' എ​ന്ന് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

2018 തൃ​ശൂ​ർ തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. ഇ​രു​വ​ർ​ക്കും ആ​രാ​ധ​ക​രു​ടെ ആ​ശം​സാ​പ്ര​വാ​ഹ​മാ​ണ്.