തെന്നിന്ത്യൻ സിനിമയുടെ സ്വന്തം താരമായ തൃഷ മോഹന്‍ലാലിനൊപ്പമുള്ള സിനിമയിൽ അഭിനയിച്ചു തുടങ്ങി. നിവിൻ പോളി ചിത്രമായ ഹേയ് ജൂഡിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ കൊച്ചിയിലെ സെറ്റിലേക്ക് താരസുന്ദരി ജോയിൻ ചെയ്തെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ഡോക്ടർ വിനീതയായാണ് തൃഷ എത്തുന്നത്. മോഹൻലാലിനൊപ്പം അഭിനയിക്കാനായി താൻ ആഗ്രഹിച്ചിരുന്നുവെന്നും ആ സ്വപ്നമാണ് റാമിലൂടെ സഫലമാവുന്നതെന്നും തൃഷ നേരത്തെ പറഞ്ഞിരുന്നു. തമിഴകത്തിന്റെ പ്രിയ താരമാണെങ്കിലും തൃഷയോടു മലയാളികൾക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. താരങ്ങളുമായും സംവിധായകരുമായൊക്കെ അടുത്ത ബന്ധമാണ് തൃഷയ്ക്കുള്ളത്.
ബിഗ് ബ്രദറിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം റാമിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് വരികയാണ്. ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോൾ മുതൽ പ്രേക്ഷകരും ആവേശത്തിലാണ്. മോഹൻലാലിനൊപ്പമുള്ള വരവ് എങ്ങനെയായിരിക്കുമെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്.
മോഹൻലാലിനൊപ്പം തൃഷയെത്തി
05:17 PM Jan 20, 2020 | Deepika.com