പൂമരത്തിനു ശേഷം എബ്രിഡ് ഷൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ദ കുങ്ഫു മാസ്റ്ററിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നീതാ പിള്ള അവതരിപ്പിക്കുന്ന നായികാ കഥാപാത്രം റിതു റാമിന്റെ കാരക്ടർ പോസ്റ്ററാണ് എത്തിയത്.
നീതാ പിള്ളയ്ക്കൊപ്പം ജിജി സ്കറിയ, സനൂപ്, അഞ്ജു ബാലചന്ദ്രൻ, സൂരജ് എസ്. കുറുപ്പ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുജിത്ത് ഉണ്ണി, രാമമൂർത്തി, രഞ്ജിത്ത്, ജയേഷ്, രാജൻ വർഗീസ്, ഹരീഷ്, ജെയിംസ്, തെസ്നി, ഷോറിൻ, മാസ്റ്റർ നവീൻ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. ഫുൾ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ബാനറിലാണ് സിനിമ നിർമിക്കുന്നത്.
ആക്ഷൻ ഹീറോയിൻ നീതാ പിള്ള; കുങ്ഫു മാസ്റ്ററിന്റെ കാരക്ടർ പോസ്റ്റർ
02:20 PM Jan 20, 2020 | Deepika.com