മീടൂ മൂവ്മെന്റ് ശക്തിപ്രാപിച്ചതോടെ ബോളിവുഡ് സംഗീത സംവിധായകൻ അനുമാലിക്കിനെതിരെ ആരോപണവുമായി നിരവധി സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ഗായികമാരാണ് അനുമാലിക്കിനെതിരെ കൂടുതലായും രംഗത്തെത്തിയത്. എങ്കിലിപ്പോൾ അനുമാലിക്കിനെതിരെയുള്ള കേസ് ദേശിയ വനിത കമ്മീഷൻ തള്ളിയിരിക്കുകയാണ്.
ഗായികമാരായ സോന മഹാപത്ര, ശ്വേത പണ്ഡിറ്റ്, കാരസില മൊണ്ടെയ്റോ, നേഹ ഭാസിൻ, നിർമാതാവ് ഡാനിക ഡിസൂസ എന്നിവരാണ് അനുമാലിക്കിനെതിരെ ആരോപണമുയർത്തിയത്. പിന്നീട് സോനയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തിൽ അനുമാലിക്കിനെതിരെ കേസ് എടുക്കുകയായിരുന്നു.
എന്നാൽ കേസുമായി ബന്ധപ്പെട്ട് സോനയെ കമ്മീഷൻ സമീപിച്ചപ്പോൾ താൻ തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചത്. മാത്രമല്ല 45 ദിവസം തങ്ങൾ കാത്തിരുന്നുവെന്നും എന്നാൽ സോന ഹാജരാകുകയോ തെളിവുകൾ നൽകുകയോ ചെയ്ട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
തുടർന്നാണ് കമ്മീഷൻ പരാതി തള്ളിയത്. എന്നാൽ കേസുമായി താൻ പൂർണമായും സഹകരിച്ചുവെന്നും തെളിവുകൾ ഹാജരാക്കിയിരുന്നുവെന്നുമാണ് സോനയുടെ വാദം. സോനയോ മറ്റാരെങ്കിലുമോ പരാതിയുമായി സമീപിച്ചാൽ കേസ് വീണ്ടും അന്വേഷിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
മീടൂ; അനു മാലിക്കിനെതിരെയുള്ള കേസ് തള്ളി ദേശിയ വനിത കമ്മീഷൻ
10:37 AM Jan 19, 2020 | Deepika.com