തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ ദുൽഖർ സൽമാന്റെ നായികയാകുന്നു. ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാജൽ അഗർവാൾ നായികയാകുന്നത്.
അടുത്ത മാസം അവസാനം ചിത്രീകരണമാരംഭിക്കും. റിലയൻസ് എന്റർടെയിന്റ്മെന്റാണ് ചിത്രം നിർമിക്കുന്നത്. മംഗലാപുരത്ത് അടുത്തയാഴ്ച തുടങ്ങുന്ന കുറുപ്പിന്റെ അവസാന ഘട്ട ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ദുൽഖർ ബൃന്ദ മാസ്റ്ററുടെ ചിത്രത്തിൽ ജോയിൻ ചെയ്യും.
ദുൽഖർ സൽമാന്റെ നായികയാകാൻ കാജൽ അഗർവാൾ
09:38 AM Jan 18, 2020 | Deepika.com