ദിലീപിനേയും മംമ്ത മോഹൻദാസിനേയും പ്രധാന താരങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് എന്ന സിനിമയുടെ തമിഴ് റീമേക്കായ സണ്ടക്കാരിയുടെ ട്രെയിലർ പുറത്തിറങ്ങി. ആർ. മദേശ് ആണ് സണ്ടക്കാരി തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
വിമലും ശ്രിയ ശരണുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഭുവും ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നു. ഇവർക്കൊപ്പം സത്യൻ, കെ.ആർ. വിജയ, രേഖ, ദേവ് ഗിൽ, ക്രെയിൻ മനോഹർ, മഹാനതി ശങ്കർ, ഉമ പദ്മനാഭൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ബോസ് പ്രൊഡക്ഷൻ കോർപ്പറേഷന്റെ ബാനറിൽ ജയബാലൻ ജയകുമാറും ഷർമിള മന്ദ്രെയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മൈ ബോസ് തമിഴിൽ; സണ്ടക്കാരി വരുന്നു
04:39 PM Jan 17, 2020 | Deepika.com