നടൻ ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗ്രാന്‍ഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റേതാണ് തിരക്കഥയും സംഭാഷണവും. രാജീവ് നായർ,സഖി എൽസ എന്നിവരുടെ വരികൾക്ക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു.
ദിലീപ് നിർമിക്കുന്ന തട്ടാശ്ശേരി കൂട്ടം: ഫസ്റ്റ് ലുക്ക് എത്തി
03:09 PM Jan 17, 2020 | Deepika.com