വിജയ് നായകനാകുന്ന മാസ്റ്റർ എന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ടു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മുൻപ് പുറത്തുവിട്ട സിനിമയുടെ ആദ്യത്തെ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രവിചന്ദർ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനൻ, ആൻഡ്രിയ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് സിനിമയ്ക്ക് വേണ്ടി ഗാനമൊരുക്കുന്നത്.
വിജയ് നായകനാകുന്ന മാസ്റ്റർ; രണ്ടാമത്തെ പോസ്റ്റർ എത്തി
11:51 AM Jan 16, 2020 | Deepika.com