നവാഗതായ ജി. മനോ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ചു. വവ്വാലും പേരക്കയും എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. പുതുമുഖ താരങ്ങളായ സഞ്ജു, മെറിൻ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ആതിര, അഞ്ചു, ഷിയോണ, ഷറിൻ, സിമാ ജി. നായർ, ധന്യ സോണി ജോണ്‍, ജോവിൻ എബ്രഹാം, ലിമൽ, രതീഷ്, ബിനീഷ്, സ്റ്റാലിൻ, സുൽഫിക്ക്ഷാ, റിജോയ് പുളിയനം, അശ്വിൻ, സുനിൽ സുഗതാ, ഹരീഷ്, ജാഫർ ഇടുക്കി, നാരായണ്‍കുട്ടി, ഷാജി മാവേലിക്കര എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആർഎസ്ജെപിആർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ രഘു ചന്ദ്രൻ ജെ. മേനോനാണ് സിനിമ നിർമിക്കുന്നത്. മെൽബിൻ കുരിശിങ്കൽ ആണ് സിനിമയ്ക്കു വേണ്ടി കാമറ ചലിപ്പിക്കുന്നത്.
പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന വവ്വാലും പേരക്കയും
10:47 AM Jan 14, 2020 | Deepika.com