മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കിന്റെ റിലീസ് പ്രഖ്യാപിച്ചു. സിനിമ ജനുവരി 23ന് തീയറ്ററുകളിലെത്തും. രാജാധിരാജ, മാസ്റ്റർപീസ് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി- അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ഷൈലോക്ക്.
ഒരു പലിശക്കാരന്റെ കഥാപാത്രത്തെയാണ് സിനിമയിൽമ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മീനയാണ് സിനിമയിലെ നായിക. തമിഴ് നടൻ രാജ് കിരണും സിനിമയിൽ ഒരു സുപ്രധാനവേഷത്തെ അവതരിപ്പിക്കുന്നു.
അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവരാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. ഗുഡ്വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് സിനിമ നിർമിക്കുന്നത്.