വേണു ഒരുക്കുന്ന രാച്ചിയമ്മ എന്ന സിനിമയിലെ നടി പാർവതിയുടെ ലുക്ക് പുറത്ത്. മുന്നറിയിപ്പ്, കാർബണ്‍ എന്നീ സിനിമകൾക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന സിനിമയാണ് രാച്ചിയമ്മ.
സാഹിത്യകാരൻ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയിൽ ആസിഫ് അലിയാണ് നായകൻ. വേണു തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്.
ആന്തോളജി വിഭാഗത്തിലുള്ള സിനിമയാണിത്. ആഷിഖ് അബു, രാജീവ് രവി, ജയ്. കെ എന്നിവരാണ് മറ്റ് സിനിമകൾ സംവിധാനം ചെയ്യുന്നത്. പി.കെ. പ്രൈമാണ് ചിത്രം നിർമിക്കുന്നത്.
രാച്ചിയമ്മയിലെ പാർവതിയുടെ ലുക്ക് പുറത്ത്
02:46 PM Jan 09, 2020 | Deepika.com