ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ഞ്ജു വാ​ര്യ​ര്‍​ക്ക് പ​രി​ക്ക്

10:31 AM Jan 09, 2020 | Deepika.com

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ടി മ​ഞ്ജു വാ​ര്യ​ര്‍​ക്ക് പ​രി​ക്ക്. മ​ഞ്ജു​വും സ​ണ്ണി​വെ​യ്‌​നും പ്ര​ധാ​ന താ​ര​ങ്ങ​ളാ​വു​ന്ന ച​തു​ര്‍​മു​ഖം എ​ന്ന ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ഞ്ജു നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ കാ​ല്‍ ഉളുക്കി​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തി​ന് വി​ശ്ര​മം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും മ​റ്റ് കു​ഴ​പ്പ​ങ്ങ​ള്‍ ഒ​ന്നു​മില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.