ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ജെഎ​ൻ​യു സ​ന്ദ​ർ​ശ​നം; സി​നി​മ​ക​ൾ ബ​ഹി​ഷ്ക്ക​രി​ക്കാൻ ബി​ജെ​പി നേ​താവിന്‍റെ ആഹ്വാനം

11:18 AM Jan 08, 2020 | Deepika.com

ജെഎ​ൻ​യു​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ സി​നി​മ​ക​ൾ ബ​ഹി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി നേ​താ​വ്. ത​ജീ​ന്ദ​ർ പാ​ൽ സിം​ഗ് ബ​ഗ്ഗ​യാ​ണ് ദീ​പി​ക​യു​ടെ സി​നി​മ​ക​ൾ ബ​ഹി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത​ത്.




ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ജ​ഐ​ൻ​യു ക്യാം​പ​സി​ലെ​ത്തി​യ ദീ​പി​ക വി​ദ്യ​ർ​ഥി​ക​ൾ​ക്ക പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും പ​രി​ക്കേ​റ്റ ജ​ഐ​ൻ​യു യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഐ​ഷ ഘോ​ഷി​നെ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.