വീ​ണ്ടും വെ​ല്ലു​വി​ളി​ച്ച് ഷെ​യ്ൻ; പ്ര​തി​ഫ​ലം കൂ​ട്ടാ​തെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി​ല്ല

10:12 AM Jan 04, 2020 | Deepika.com

നി​ർ​മാ​താ​ക്ക​ളെ വെ​ല്ലു​വി​ളി​ച്ചു വീ​ണ്ടും ന​ട​ൻ ഷെ​യ്ൻ നി​ഗം. പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കാ​ൻ ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം ഷെ​യ്ൻ ത​ള്ളി.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​ഫ​ല​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ന​ൽ​കാ​തെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി​ല്ലെ​ന്നു​മാ​ണു ഷെ​യ്നി​ന്‍റെ നി​ല​പാ​ട്. പ്ര​തി​ഫ​ല​ത്ത​ർ​ക്ക​ത്തി​ൽ അ​മ്മ​യും നി​ർ​മ്മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യും തീ​രു​മാ​നം എ​ടു​ത്ത​തി​നു​ശേ​ഷം മാ​ത്ര​മേ ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ക​യു​ള്ളൂ എ​ന്നും ഷെ​യ്ൻ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു.

ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ച്ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​റ്റൊ​രാ​ളെ​വ​ച്ച് ഡ​ബ്ബിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.