സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽപ്പെട്ടു. കോതമംഗലം-മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലപ്പടിയിൽ വച്ച് വൈശാഖും കുടുംബവും സഞ്ചരിച്ചിരുന്ന കാർ പിക്ക്അപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
കോതമംഗലത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു വൈശാഖ്. അദ്ദേഹത്തിന്റെ ഭാര്യയും വാഹനത്തിലുണ്ടായിരുന്നു. രണ്ട് വാഹനത്തിലുമുണ്ടായിരുന്നവർക്കും അപകടത്തിൽ പരിക്കേറ്റങ്കിലും ഗുരുതരമല്ലെന്നാണ് വിവരം.
സംവിധായകൻ വൈശാഖിന്റെ കാർ അപകടത്തിൽപ്പെട്ടു
10:08 AM Jan 04, 2020 | Deepika.com