പിതാവിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് നടൻ കുഞ്ചാക്കോ ബോബൻ. സോഷ്യൽമീഡിയയിൽ പിതാവിനൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് താരം കുറിച്ചതിങ്ങനെ. "കൊച്ചു കുഞ്ചാക്കോയ്ക്കൊപ്പം മിസ്റ്റർ ബോബൻ. പിറന്നാൾ ആശംസകൾ അപ്പ. എന്റെ നടക്കുന്ന എൻസൈക്ലോപീഡിയ'.
ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. ഇരുവരും തമ്മിലുള്ള മുഖസാദൃശ്യത്തെക്കുറിച്ചാണ് ഏവരുടെയും ചർച്ച. നടൻ, നിർമാതാവ്, സംവിധായകൻ, ഉദയ സ്റ്റുഡിയോയുടെ അമരക്കാരൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് ബോബൻ കുഞ്ചാക്കോ.
പിറന്നാൾ ആശംസകൾ അപ്പാ; പിതാവിന്റെ ഓർമയിൽ കുഞ്ചാക്കോ ബോബൻ
01:33 PM Jan 03, 2020 | Deepika.com