നടി ചാർമിള രോഗബാധിതയായി ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ. അസ്ഥിരോഗത്തെ തുടർന്ന് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചുവെന്നാണ് അറിയാൻ സാധിക്കുന്നത്. ചികിത്സയ്ക്കുള്ള പണം പോലും കൈവശമില്ലാതെ ഇവർ വലയുകയാണെന്നും സഹായവുമായി സിനിമ മേഖലൽ നിന്നും ആരും സമീപിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഒരുകാലത്ത് സിനിമയിൽ തിരക്കേറിയ താരമായി നിറഞ്ഞ് നിന്ന ഇവർ വളരെ കഷ്ടപ്പാടിലാണ്. ഒരുപാട്ബുദ്ധിമുട്ടിയാണ് താൻ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നതെന്ന് മുൻപ് ഇവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചാർമിള രോഗബാധിതയായി ആശുപത്രിയിൽ
04:52 PM Jan 01, 2020 | Deepika.com