സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ അന്തിക്കാട് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു. "വരനെ ആവശ്യമുണ്ട്' എന്നാണ് ചിത്രത്തിന്റെ പേര്. അനൂപ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
സുരേഷ് ഗോപി, ശോഭന എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. "ഈ ദശാബ്ദത്തിലേക്ക് കടക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ഈ ചിത്രം മലയാള സിനിമയിലെ രണ്ട് തലമുറകളുടെ സംഗമം കൂടിയാണ്'. ദുൽഖർ പോസ്റ്റർ പങ്കുവച്ച് കുറിച്ചു.
ദുൽഖറും കല്യാണി പ്രിയദർശനും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇരുവർക്കുമൊപ്പം ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി, വാഫാ ഖദീജ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേഫെറർ ഫിലിംസും എം സ്റ്റാർ ഫിലിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ചു
03:53 PM Jan 01, 2020 | Deepika.com