മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മഞ്ജു വാര്യർ, അർജുൻ, പ്രഭു, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ധിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
അഞ്ച് ഭാഷകളിൽ 5000 തീയറ്ററുകളിലായി മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യും. ആശിർവാദ് സിനിമാസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് സിനിമ നിർമിക്കുന്നത്.
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം; ഫസ്റ്റ്ലുക്ക് എത്തി
01:00 PM Jan 01, 2020 | Deepika.com