രജനീകാന്ത് നായകനായി എത്തുന്ന ദർബാറിലെ പ്രെമോ സോംഗ് എത്തി. എ.ആർ.മുരുകദോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രജനീകാന്തിനൊപ്പം നയൻതാരയും പാട്ടിലുണ്ട്.
അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. ജനുവരി ഒന്പതിന് ചിത്രം തിയറ്ററുകളിലെത്തും. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ കാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രെമോ സോംഗിന് സോഷ്യൽ മീഡിയയിൽ വന്പിച്ച വരവേൽപ്പാണ് കിട്ടിയിരിക്കുന്നത്.
ദർബാറിലെ പ്രെമോ സോംഗ് സൂപ്പർ
11:14 AM Jan 01, 2020 | Deepika.com