ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ 54-ാം ജന്മദിനമായിരുന്നു ഡിസംബർ 27. ദിവസങ്ങളായി സമൂഹ മാധ്യമങ്ങൾ നിറയെ താരരാജാവിനുള്ള പിറന്നാൾ ആശംസകളായിരുന്നു. കൂട്ടത്തിൽ ഏറ്റവും വിശേഷപ്പെട്ട സമ്മാനം നൽകി എത്തിയിരിക്കുകയാണ് സൽമാന്റെ സഹോദരി അർപിത ഖാൻ.
സല്ലുവിന്റെ പിറന്നാൾ ദിനത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് അർപിത. ഡിസംബർ 27 നാണ് അർപിതയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. അയാത് ശർമ എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. ഇതോടെ സല്ലുവിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാൾ സമ്മാനങ്ങളിലൊന്നായി മാലാഖകുഞ്ഞ് മാറി.
2014 ലാണ് അർപിതയും ആയൂഷം വിവാഹിതരാവുന്നത്. ഇരുവർക്കും മൂന്ന് വയസുകാരനായ അഹിൽ എന്നൊരു മകനുണ്ട്. മരുമകനൊപ്പമുള്ള രസകരമായ പല നിമിഷങ്ങളും സൽമാൻ പലപ്പോഴായി സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിടാറുണ്ട്. ഇനി മരുമകളുടെ ചിത്രങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
സൽമാന് സഹോദരിയുടെ പിറന്നാൾ സമ്മാനം!
07:24 PM Dec 30, 2019 | Deepika.com