വാ​രി​ക്കു​ഴി​ക്കു ശേ​ഷം അ​മി​ത് നാ​യ​ക​നാ​കു​ന്ന ​"യു​വം’

01:32 PM Dec 30, 2019 | Deepika.com

വാ​രി​ക്കു​ഴി​യി​ലെ കൊ​ല​പാ​ത​കം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം അ​മി​ത് ച​ക്കാ​ല​യ്ക്ക​ൽ നാ​യ​ക​നാ​കു​ന്ന യു​വം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ന​വാ​ഗ​ത​നാ​യ പി​ങ്കു പീ​റ്റ​ർ ആണ് തി​ര​ക്ക​ഥ എ​ഴു​തി ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്നത്.

അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള്ള അഭിഭാഷകവേ​ഷ​ത്തി​ലാ​ണ് അമിത് ചക്കാലയ്ക്കൽ ചിത്രത്തിലെത്തുന്നത്. നി​ർ​മ​ൽ പാ​ലാ​ഴി, അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​ൻ, ഇ​ന്ദ്ര​ൻ​സ്, സാ​യി​കു​മാ​ർ, നെ​ടു​മു​ടി വേ​ണു, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ജാ​ഫ​ർ ഇ​ടു​ക്കി, ചെ​മ്പി​ൽ അ​ശോ​ക​ൻ, ബൈ​ജു ഏ​ഴു​പു​ന്ന, അ​നീ​ഷ് ജി. മേ​നോ​ൻ, ജ​യ​ശ​ങ്ക​ർ എ​ന്നി​വ​രും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സ​ജി​ത് പു​രു​ഷ​ൻ ആ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിംഗ് ജോ​ൺ​കു​ട്ടി, ആ​ർ​ട്ട് രാ​ജീ​വ് കോ​വി​ല​കം, സം​ഗീ​തം ഗോ​പി​സു​ന്ദ​ർ എന്നിവർ നിർവഹിക്കുന്നു. അ​ജി​ത് വി. ​തോ​മ​സാണ് ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ര്‍ ഉടൻ പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.