പേട്ടയ്ക്ക് ശേഷം രജനികാന്ത് നായകനാകുന്ന ദർബാർ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗ്രഹലക്ഷ്മി പ്രൊഡക്ഷനും എസ് ക്യൂബ് ഫിലിംസും. എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്.
നയൻതാരയാണ് സിനിമയിലെ നായിക. സുനിൽ ഷെട്ടി, പ്രതിക് ബബ്ബാർ, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേദ തോമസ്, സൂരി, ഹരീഷ് ഉത്തമാൻ, മനോബാല, സുമൻ, ആനന്ദരാജ്, ബോസ് വെങ്കട്ട് എന്നിവർ സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
ദർബാർ കേരളത്തിലെത്തിക്കുന്നത് ഗ്രഹലക്ഷ്മി പ്രൊഡക്ഷൻസും എസ് ക്യൂബ് ഫിലിംസും
10:30 AM Dec 29, 2019 | Deepika.com