ജോ​ജു ജോ​ർ​ജി​ന്‍റെ "ഇ​ൻ​ഷാ അ​ള്ളാ​ഹ്'; ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

01:35 PM Dec 27, 2019 | Deepika.com

ജോ​ജു ജോ​ർ​ജി​നെ നാ​യ​ക​നാ​ക്കി അ​ഹ​മ്മ​ദ് ക​ബീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "ഇ​ൻ​ഷാ അ​ള്ളാ​ഹ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. ജൂ​ൺ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം അ​ഹ​മ്മ​ദ് ക​ബീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്. ആ​ഷി​ക് ഐ​മ​റി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ജി​തി​ൻ സ്റ്റാ​നി​സ്ലാ​സ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ജു ജോ​ർ​ജും സി​ജോ വ​ട​ക്ക​നും ചേ​ർ​ന്നു ചി​ത്രം നി​ർ​മി​ക്കു​ന്നു. എ​ൻ.​എം. ബാ​ദു​ഷ, പി.​എ​സ്. സു​രാ​ജ് എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ. ചി​ത്ര​ത്തി​ന്‍റെ കാ​സ്റ്റിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.