മകൾക്കൊപ്പം സാ​ന്‍റാ ക്ലോ​സാ​യി ദിലീപ്

09:59 AM Dec 27, 2019 | Deepika.com

മ​ക​ളു​ടെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് ദി​ലീ​പ്. സാ​ന്‍റാ ക്ലോ​സാ​യി വേ​ഷ​മി​ട്ട ദി​ലീ​പി​ന്‍റെ മ​ടി​യി​ൽ കു​ട്ടി സാ​ന്‍റ​യാ​യി വേ​ഷ​മി​ട്ട മ​ഹാ​ല​ക്ഷ്മി ഇ​രി​ക്കു​ന്ന​താ​ണ് ചി​ത്രം. 2016 ന​വം​ബ​ര്‍ 25നാ​യി​രു​ന്നു ദി​ലീ​പും കാ​വ്യ മാ​ധ​വ​നും വി​വാ​ഹി​ത​രാ​യ​ത്. 2018 ഒ​ക്ടോ​ബ​ര്‍ 19-നാ​ണ് ദി​ലീ​പി​നും കാ​വ്യ​ക്കും പെ​ണ്‍​കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത്.

വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ ജ​നി​ച്ച മ​ക​ള്‍​ക്ക് മ​ഹാ​ല​ക്ഷ്മി എ​ന്ന് പേ​ര് ന​ല്‍​കി​യ​താ​യി അ​ന്ന് ദി​ലീ​പ് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി അ​റി​യി​ച്ചി​രു​ന്നു. മ​ഹാ​ല​ക്ഷ്മി​യു​ടെ ഒ​ന്നാം പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ദി​ലീ​പും കാ​വ്യ മാ​ധ​വ​നും ആ​ദ്യം മ​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ടു​ന്ന​ത്. ഇ​പ്പോ​ൾ ദി​ലീ​പി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ മൈ ​സാ​ന്‍റാ​യു​ടെ റി​ലീ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മ​ക​ളു​മൊ​ത്തു​ള്ള ചി​ത്രം ദി​ലീ​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ച​ത്.