കർണാട്ടിക് സംഗീതരംഗത്തെ കുലപതിയായിരുന്ന ചെന്പൈ വൈദ്യനാഥ ഭാഗവതരുടെ കഥ സിനിമയാകുന്നു. വിജിത് നന്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ചെന്പൈയുടെ വേഷത്തിലെത്തുന്നു.
മുന്തിരിമൊഞ്ചൻ എന്ന സിനിമയുടെ സംവിധായകനാണ് വിജിത് നന്പ്യാർ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 1896 സെപ്റ്റംബർ ഒന്നിന് പാലക്കാട് ജില്ലയിലെ കോട്ടായിയിലെ ചെമ്പൈ എന്ന അഗ്രഹാരത്തിലാണ് ചെന്പൈ വൈദ്യനാഥ ഭാഗവതർ ജനിച്ചത്. രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
മോഹൻലാൽ ഇനി ചെന്പൈ
07:39 PM Dec 26, 2019 | Deepika.com