റോമയ്ക്ക് ഇനി ഒരു "എച്ച്' കൂടുതൽ

09:53 AM Dec 23, 2019 | Deepika.com

ത​ന്‍റെ പേ​രി​ൽ ഒ​ര​ക്ഷ​രം കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ് ന​ടി റോ​മ. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം വെ​ള്ളേ​പ്പം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് റോ​മ വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. 2017ൽ ​പു​റ​ത്തി​റ​ങ്ങി​യ സ​ത്യ​യാ​ണ് ഇ​തി​നു മു​ന്പ് റോ​മ അ​ഭി​ന​യി​ച്ച ചി​ത്രം.

ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ടവേ​ള​യ്ക്കി​ട​യി​ൽ പ​ഠി​ച്ച സം​ഖ്യാ ജ്യോ​തി​ഷ​മാ​ണ് ന​ടി​യു​ടെ പേ​രി​ലെ മാ​റ്റ​ത്തി​നു പി​ന്നി​ൽ. റോ​മ എ​ന്ന പേ​ര് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തു​ന്പോ​ൾ ഒ​രു എ​ച്ച് കൂ​ടി ഒ​ടു​വി​ലാ​യി കൂ​ട്ടി​ച്ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ് താ​രം. ROMA എ​ന്ന​ത് ഇ​പ്പോ​ൾ ROMAH ആ​യി​രി​ക്കു​ക​യാ​ണ്. സം​ഖ്യാ​ജ്യോ​തി​ഷം പ​ഠി​ക്കാ​ൻ താ​ൻ ഒ​രു​പാ​ട് ഗു​രു​ക്ക​ന്മാ​രെ സ​മീ​പി​ച്ച​താ​യും റോ​മ പ​റ​യു​ന്നു.

പ്ര​വീ​ണ്‍ പൂ​ക്കാ​ട​ന്‍ സംവിധാനം ചെയ്യുന്ന വെ​ള്ളേ​പ്പം എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഷൈ​ൻ ടോം ​ചാ​ക്കോ, അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ, നൂ​റി​ന്‍ ഷെ​രീ​ഫ്, ലി​യോ​ണ ലി​ഷോ​യ് തു​ട​ങ്ങി​യ​വ​രും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.