പരിക്കേറ്റതിനെ തുടർന്ന് നടൻ മോഹൻലാലിന്റെ കൈയിൽ ശസ്ത്രക്രിയ ചെയ്തു. സോഷ്യൽമീഡിയയിലൂടെയാണ് താരം തന്റെ കൈയിൽ നടത്തിയ ചികിത്സ വിജയകരമായി പൂർത്തിയായെന്ന് അറിയിച്ചത്. താരത്തിന്റെ വലത് കൈയിൽ പ്ലാസ്റ്ററിട്ടിട്ടുണ്ട്.
ദുബായിയിലെ ബുർജീൽ ആശുപത്രിയിൽ വച്ച് നടത്തിയ ശസ്ത്രക്രിയയ്ക്ക് ഡോ. ഭൂവനേശ്വർ മച്ചാനിയാണ് നേതൃത്വം നൽകിയത്. അദ്ദേഹത്തിന് നന്ദി അറിയിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
ശസ്ത്രക്രിയ വിജയം; ഡോക്ടർക്ക് നന്ദിപറഞ്ഞ് മോഹൻലാലിന്റെ പോസ്റ്റ്
03:48 PM Dec 21, 2019 | Deepika.com