നിർമാതാക്കളുമായുള്ള തർക്കത്തിൽ തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയാറാണെന്ന് നടൻ ഷെയ്ൻ നിഗം. ഒരു എഫ്എമ്മിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
"എന്റെ ഭാഗത്ത് നിന്നും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും. പരസ്യമായി പറയും. മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമാണെങ്കിൽ മാപ്പ് പറഞ്ഞേക്കാം'. ഷെയ്ൻ പറഞ്ഞു.
മുൻപ് ഫേസ്ബുക്കിലൂടെയും താരം ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ ഷെയ്നുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നാണ് നിർമാതാക്കളുടെ നിലപാട്.
മാപ്പ് പറയാൻ തയാർ: ഷെയ്ൻ നിഗം
10:25 AM Dec 21, 2019 | Deepika.com