പെൻഷൻ വിവരം അറിയാൻ അമ്മയ്ക്കൊപ്പം ട്രഷറിയിൽ എത്തിയ മകൻ മഞ്ജുവാര്യരുടെ സിനിമ ഷൂട്ട് കണ്ട് നിന്ന് അമ്മയെ മറന്നു. വ്യാഴാഴ്ച മലയിൻകീഴിലാണ് സംഭവം. വിളയൂർക്കാവ് സ്വദേശികളാണ് ഇവർ.
അമ്മ ട്രഷറി ഒഫീസിൽ പോയ സമയം സമീപത്തെ ക്ഷേത്രത്തിൽ നടക്കുന്ന സിനിമ ഷൂട്ടിംഗ് കാണാൻ മകൻ പോയി. കുറച്ച് സമയത്തിന് ശേഷം മടങ്ങിയെത്തിയ അമ്മ മകനെ കണ്ടില്ല. ഫോണും മകന്റെ കൈവശമായിരുന്നതിനാൽ വിളിക്കുവാനും സാധിച്ചില്ല.
കുറേ സമയം കാത്തു നിന്ന ഇവർ ഓട്ടോയിൽ കയറി വീട്ടിലേക്ക് പോയി. എന്നാൽ വീടിരിക്കുന്ന സ്ഥലം ഇവർക്ക് ഓർത്തെടുക്കുവാനായില്ല. കുറെ സമയം ഓട്ടോയിൽ കറങ്ങിയതിന് ശേഷം ഡ്രൈവർ ഇവരെ വഴിയിൽ ഇറക്കി വിട്ടു.
വഴിയരികിൽ നിന്ന ഇവരോട് സമീപവാസികൾ കാര്യം തിരക്കി. ഇവർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. അമ്മയുടെ കൈയിലെ രേഖകൾ പരിശോധിച്ച പോലീസിന് മകന്റെ ഫോണ് നമ്പർ ലഭിച്ചു. വിളിച്ചപ്പോൾ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് സിനിമ ഷൂട്ടിംഗ് കാണുകയാണെന്നാണ് മറുപടി ലഭിച്ചത്.
പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച മകനെ ഉപദേശിച്ച പോലീസ് അമ്മയ്ക്കൊപ്പം വിടുകയായിരുന്നു.
മഞ്ജു വാര്യരുടെ സിനിമ ഷൂട്ടിംഗ് കണ്ട് നിന്ന് അമ്മയെ മകൻ മറന്നു; അവസാനം..
11:44 AM Dec 20, 2019 | Deepika.com