ഒമർ ലുലു ചിത്രം പവർ സ്റ്റാറിൽ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബു ആന്റണിയുടെ ലുക്ക് പുറത്ത്. നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി നായകനാകുന്ന സിനിമയാണ് പവർസ്റ്റാർ. "ബാബു ആന്റണി നമ്മുടെ പവർസ്റ്റാറിലേക്കുള്ള ലുക്ക് എങ്ങനെയുണ്ട് ?'. എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് ഒമർ ലുലു കുറിച്ചു.
റോഷൻ ആന്റണിയുടെ സംവിധാനത്തിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണിയാണ് ബാബു ആന്റണി അഭിനയിച്ച അവസാന ചിത്രം. ഒമർലുലു സംവിധാനം ചെയ്ത ധമാക്കി റിലീസിനൊരുങ്ങുകയാണ്. ചിത്രം ജനുവരിയിൽ തീയറ്ററുകളിലെത്തും.
പവർസ്റ്റാറിലെ ബാബു ആന്റണിയുടെ ലുക്ക് പുറത്ത്
02:34 PM Dec 19, 2019 | Deepika.com