നടൻ ഷെയ്ൻ നിഗത്തിനെതിരായ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിർമാതാക്കളുടെ സംഘടന. സംഘടന പ്രസിഡന്റ് എം. രഞ്ജിത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയ്ൻ നിഗത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്നുമായി യാതൊരു ചർച്ചകൾക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉല്ലാസം സിനിമ ഷെയ്ൻ ഡബ്ബ് ചെയ്യുമെന്ന് താര സംഘടനയായ അമ്മ ഉറപ്പ് നൽകിയാൽ മാത്രം ചർച്ചയാകാമെന്നും എം.രഞ്ജിത്ത് പറഞ്ഞു. ഷെയ്നെതിരായ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിന് നിർമാതാക്കളുടെ സംഘടന ഇന്ന് കൊച്ചിയിൽ യോഗം ചേരാനിരിക്കെയാണ് രഞ്ജിത്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം, ഇന്നത്തെ യോഗത്തിൽ തനിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഷെയ്ൻ നിഗം പ്രതികരിച്ചു.
ഷെയ്ൻ നിഗത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് നിർമാതാക്കളുടെ സംഘടന
10:22 AM Dec 19, 2019 | Deepika.com