വീണ്ടും അമല

10:13 AM Dec 19, 2019 | Deepika.com

ഒ​രു​ കാ​ല​ത്ത് തെ​ന്നി​ന്ത്യ​യി​ലെ പ്രി​യ​നാ​യി​ക​യാ​യി​രു​ന്നു അ​മ​ല. എ​ന്‍റെ സൂ​ര്യ​പു​ത്രി​ക്ക് എ​ന്ന ചി​ത്ര​മാ​ണ് മ​ല​യാ​ള​ത്തി​ൽ അ​മ​ല​യെ പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. പി​ന്നീ​ട് മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ഉ​ള്ള​ട​ക്കം എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു. നാ​ഗാ​ർ​ജു​ന​യെ വി​വാ​ഹം ക​ഴി​ച്ച ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്ത് അ​ത്ര സ​ജീ​വ​മ​ല്ല.

ഏ​റ്റ​വും ഒ​ടു​വി​ൽ കെ​യ​റോ​ഫ് സൈ​റാ ബാ​നു എ​ന്ന മ​ല​യാ​ള​ചി​ത്ര​ത്തി​ൽ അ​മ​ല അ​ഭി​ന​യി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും അ​മ​ല ഒ​രു ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഇ​ന്ത്യ​ൻ ബാ​ഡ്‍​മി​ന്‍റ​ണ്‍ ചാ​മ്പ്യ​നും ടീം ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക മേ​ധാ​വി​യു​മാ​യ പു​ല്ലേ​ല ഗോ​പി​ച​ന്ദി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സി​നി​മ​യി​ൽ ഗോ​പീ​ച​ന്ദി​ന്‍റെ അ​മ്മ​യാ​യ സു​ബ്ബ​രാ​വ​മ്മ​യു​ടെ വേ​ഷ​ത്തി​ൽ അ​മ​ല അ​ഭി​ന​യി​ക്കു​ന്നു. തെ​ലു​ങ്കി​ലും ത​മി​ഴി​ലും ഹി​ന്ദി​യി​ലു​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യി​ൽ സു​ധീ​ര്‍ ബാ​ബു​വാ​ണ് ഗോ​പി​ച​ന്ദ് ആ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.