അ​വ​ൻ ശ്രീ​മ​ൻ നാ​രാ​യ​ണ റിലീസിനൊരുങ്ങുന്നു

09:59 AM Dec 19, 2019 | Deepika.com

വ​ൻ ഹി​റ്റാ​യ കെ​ജി​എ​ഫി​നു​ശേ​ഷം മ​ല​യാ​ളം അ​ട​ക്കം അ​ഞ്ചു ഭാ​ഷ​ക​ളി​ൽ ഒ​രു​ങ്ങു​ന്ന അ​വ​ൻ ശ്രീ​മ​ൻ നാ​രാ​യ​ണ​ ഡി​സം​ബ​ർ 27ന് ​കേ​ര​ള​ത്തി​ൽ മു​ള​കു​പ്പാ​ടം റി​ലീ​സ് തി​യ​റ്റ​റി​ലെ​ത്തി​ക്കു​ന്നു. ക​ന്ന​ഡ​ ​താ​രം ര​ക്ഷി​ത് ഷെ​ട്ടി​യാ​ണ് നാ​യ​ക​ൻ.

പു​ഷ്ക​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ​ച്ച്. കെ. ​പ്ര​കാ​ശ്, പു​ഷ്ക​ർ മ​ല്ലി​കാ​ർ​ജു​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർമി​ക്കു​ന്ന ഈ ​ചി​ത്രം സ​ച്ചി​ൻ ര​വി സം​വി​ധാ​നം ചെ​യ്യു​ന്നു. ഷാ​ൻ​വി ശ്രീ​വാ​സ്ത​വ​യാ​ണ് ര​ക്ഷി​ത് ഷെ​ട്ടി​യു​ടെ നാ​യി​ക.

ബാ​ലാ​ജി മ​നോ​ഹ​ർ, പ്ര​മോ​ദ് ശെ​ട്ടി, മ​ധു​സൂ​ദ​ന​ൻ റാ​വു, ഗോ​പാ​ല​കൃ​ഷ്ണ ദേ​ശ് പാ​ണ്ധേ, അ​ച്യു​ത് കു​മാ​ർ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ക​ന്ന​ഡ​യ്ക്കു​പു​റ​മെ തെ​ലു​ങ്ക്, മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്നു.