പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് തീയറ്ററുകളിലേക്ക്. സിനിമ ഡിസംബർ 20ന് തീയറ്ററുകളിലെത്തും. കാറുകളോട് അടങ്ങാത്ത ഭ്രമമുള്ള ഒരു സൂപ്പർസ്റ്റാറിന്റെ കഥാപാത്രത്തെയാണ് സിനിമയിൽ പൃഥ്വി അവതരിപ്പിക്കുന്നത്.
ഒരു വെഹിക്കിൾ ഇൻസ്പെക്ടറുടെ കഥാപാത്രത്തെ സിനിമയിൽ സുരാജ് അവതരിപ്പിക്കുന്നു. ജീൻ പോൾ ലാൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മിയ, ദീപ്തി സതി എന്നിവരാണ് സിനിമയിലെ നായികമാർ. സച്ചിയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമ നിർമിക്കുന്നത് പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ്.