പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യമെങ്ങും പ്രതിഷേധമുയരുമ്പോൾ പ്രതികരണവുമായി നടൻ മമ്മൂട്ടി. "ജാതി, മതം, വിശ്വാസം എന്നീ പരിഗണനകൾക്കപ്പുറം ഉയരുമ്പോഴാണ് ഒരു രാഷ്ട്രമായി നാം നിലകൊള്ളുക. ഐക്യത്തിന്റെ ആത്മാവ് ഇല്ലാതാക്കുന്ന എല്ലാറ്റിനെയും നമ്മൾ നിരുത്സാഹപ്പെടുത്തണം'. മമ്മൂട്ടി കുറിച്ചു.
സംഭവത്തിൽ നിലപാട് വ്യക്തമാക്കി മലയാള സിനിമയിലെ യുവതാരങ്ങളുടെ നീണ്ട നിര തന്നെ രംഗത്തെത്തിയിരുന്നു. സണ്ണി വെയ്ൻ. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, അനൂപ് മേനോൻ, കുഞ്ചാക്കോ ബോബൻ, തൻവി ശ്രീറാം, അമല പോൾ തുടങ്ങിയവരാണ് ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതികരിച്ചത്.
ഐക്യത്തിന്റെ ആത്മാവ് ഇല്ലാതാക്കുന്ന എല്ലാറ്റിനെയും നിരുത്സാഹപ്പെടുത്തണം: മമ്മൂട്ടി
11:17 AM Dec 18, 2019 | Deepika.com