ഏതു സിനിമ ചെയ്യുന്പോഴും അക്കാര്യം ആദ്യം അറിയിക്കുന്നത് സംവിധായകൻ വിനയനെയാണെന്ന് നടി ഹണി റോസ്. ആദ്യകാലത്ത് സിനിമകൾക്ക് കരാർ നൽകുന്പോൾ ഒന്നും അന്വേഷിക്കാറില്ലായിരുന്നുവെന്നും പിന്നീട് അതിന്റെ പ്രശ്നങ്ങൾ അനുഭവിച്ചെന്നും ഹണി റോസ് പറയുന്നു.
ചില തമിഴ് സിനിമകൾക്ക് ആദ്യകാലത്ത് സമ്മതം മൂളിയത് വലിയ സംഭവമാണെന്ന് അതിന്റെ മാനേജർമാർ പറഞ്ഞതുകേട്ടാണ്. പക്ഷെ അഭിനയിച്ച് തുടങ്ങുമ്പോഴാണ് മറിച്ചാണെന്ന് തിരിച്ചറിയുന്നത്. പക്ഷെ ഇപ്പോൾ ഏതു സിനിമ തുടങ്ങുന്നതിനു മുന്പും വിനയനെ അറിയിക്കുമെന്നും ഹണി റോസ് പറയുന്നു.
ആദ്യം പറയുന്നത് അദ്ദേഹത്തോട്: ഹണി റോസ്
10:31 AM Dec 18, 2019 | Deepika.com