ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്ദ്രജിത്ത്-ഗൗതം മേനോൻ-രമ്യാ കൃഷ്ണൻ കൂട്ടുകെട്ടിലൊരുങ്ങിയ വെബ് സീരിസ് ക്വീൻ മികച്ച അഭിപ്രായം നേടുകയാണ്. ഡിസംബർ 14നാണ് ഈ വെബ് സീരിസ് റിലീസ് ചെയ്തത്. എംജിആറിനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയുടെ അഭിപ്രായത്തിന് ഇന്ദ്രജിത്ത് നൽകിയ മറുപടിയെ അഭിനന്ദിക്കുകയാണ് ഗൗതം മേനോൻ. "വെള്ളിത്തിരയിലെ എംജിആറിനെ മോഹൻലാലിനോളം മികച്ചതായി മറ്റാർക്കും അവതരിപ്പിക്കുവാനാകില്ല. എന്നെ സംബന്ധിച്ചടുത്തോളം അദ്ദേഹമാണ് ബെസ്റ്റ്'. എന്നാണ് ശ്രീധർ പിള്ള കുറിച്ചത്.
ഇതിന് മറുപടിയായി ഇന്ദ്രജിത്ത് കുറിച്ചതിങ്ങനെ. "അതിന് തർക്കമില്ല. അതിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യമില്ല'. ഉടൻ വന്നു സംവിധായകൻ ഗൗതം മേനേന്റെ പ്രതികരണം. "നിങ്ങൾ നല്ല മനസിന്റെ ഉടമയാണ്. ഈ മറുപടി നിങ്ങളുടെ ക്ലാസിനെ സൂചിപ്പിക്കുന്നു. രണ്ടാമത് മികച്ചതാകുന്നതും വലിയ കാര്യമാണ്. മണി സാർ, ലാൽ സാർ എന്നീ ഇതിഹാസങ്ങൾക്ക് ശേഷമാണ് നമ്മുടെ സ്ഥാനം.
ക്വിൻ മികച്ച അഭിപ്രായമാണ് നേടുന്നത്.
ഇന്ദ്രജിത്തിന്റെ മറുപടിയെ പ്രശംസിച്ച് ഗൗതം മേനോൻ
04:40 PM Dec 17, 2019 | Deepika.com