സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്നു. റാം എന്നാണ് സിനിമയുടെ പേര്. "ഹീ ഹാസ് നോ ബൗണ്ടറീസ്' എന്നാണ് സിനിമയുടെ പേരിന്റെ ടാഗ് ലൈൻ.
തമിഴ് നടി തൃഷയാണ് സിനിമയിലെ നായിക. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി. പിള്ള, സുധൻ എസ്. പിള്ള എന്നിവരാണ് ചിത്രം നിർമിക്കുന്നത്. 2020 ഓണം റിലീസായി ചിത്രം തീയറ്ററുകളിലെത്തും. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ദൃശ്യത്തിന് ശേഷം "റാം'; മോഹൻലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്നു
10:26 AM Dec 17, 2019 | Deepika.com