തൃപ്രയാർ: ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് നാട്ടിക നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പും സൗജന്യ മരുന്നുവിതരണവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി.ദാസൻ ക്യാന്പ് ഉദ്ഘാടനംചെയ്തു. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റും നാലാം വാർഡ് മെന്പറുമായ പി.എം.സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, വി.ആർ.വിജയൻ, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു എന്നിവർ മുഖ്യാതിഥികളായിരുന്നു.
നാട്ടിക പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും വലപ്പാട് തീരദേശ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെയും നാട്ടിക ആയുർവേദ ആശുപത്രിയുടേയും ഹോമിയോ ആശുപത്രിയുടേയും സഹകരണത്തോടെയാണ് ക്യാന്പ് സംഘടിപ്പിച്ചത്. പനി പ്രതിരോധ മരുന്നുകളും മറ്റു രോഗങ്ങൾക്കുള്ള മരുന്നുകളും ക്യാന്പിൽ സൗജന്യമായി വിതരണം ചെയ്തു.
സ്മരണകളുടെ ജീവകാരുണ്യ സ്പർശം
പുന്നയൂർക്കുളം: കുന്നത്തൂർ സ്മരണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പുന്നയൂർക്കുളം, വടക്കേക്കാട്, പുന്നയൂർ, പെരുന്പടപ്പ്, പഞ്ചായത്തുകളിലെ വൃക്കരോഗികൾക്ക് ഡയാലിസ് നടത്തുന്നവർക്ക് സൗജന്യമായി ഡയാലൈസർ ഉപകരണം നൽകുന്നതാണെന്ന്സംഘാടകർ അറിയിച്ചു. ബന്ധപ്പെടുവാൻ 9400495767, 9447717929. ജൂലൈ എട്ടിനു വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.