മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം മലയാളക്കരയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. പിന്നീട് സിനിമ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.
ഇപ്പോഴിത സിനിമ ചൈനയിലും എത്തിയിരിക്കുകയാണ്. ഷീപ്പ് വിത്തൗട്ട് ഷെപ്പേർഡ് എന്ന പേരിൽ ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിട്ടുണ്ട്. ഡിസംബർ 20ന് ചിത്രം റിലീസ് ചെയ്യും.
മലയാളത്തിൽ ആദ്യത്തെ 50 കോടി ക്ലബിൽ ഇടം നേടിയ സിനിമയാണ് ദൃശ്യം. മീന, കലാഭവൻ ഷാജോണ്‍, അൻസിബ ഹസൻ, എസ്തേർ അനിൽ, ആശാ ശരത്, സിദ്ധിഖ് എന്നിവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ.