ശിവകാർത്തികേയൻ സൂപ്പർ ഹീറോ കഥാപാത്രമാകുന്ന ഹീറോ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇരുന്പ് തിരൈ എന്ന ചിത്രത്തിനുശേഷം പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹീറോ.
കല്യാണി പ്രിയദർശൻ നായികയാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം അഭയ് ഡിയോൾ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അർജുനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് അർജുൻ അഭിനയിക്കുന്നത്. ഡിസംബർ 20ന് ചിത്രം തീയറ്ററുകളിലെത്തും.
"സൂപ്പർഹീറോ’ ആകാൻ ശിവകാർത്തികേയൻ
10:32 AM Dec 14, 2019 | Deepika.com